ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വടക്കഞ്ചേരി ബസാർ റോഡിൽ, ആമക്കുളം ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കോൺക്രീറ്റ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഫെബ്രുവരി രണ്ട് മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തങ്കം ജംഗ്ഷനിലൂടെ വടക്കഞ്ചേരി സ്റ്റാൻഡിലേക്കും, തിരിച്ചു തൃശ്ശൂർ ഭാഗത്തേക്കും പോകേണ്ടതാണ്. നെന്മാറയിൽ നിന്നും വടക്കഞ്ചേരി - തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മംഗലം പാലത്തു നിന്നും സർവീസ് റോഡ് വഴി ഹൈവേയിലേക്ക് വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് ആലത്തൂർ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.
