logo
AD
AD

'കരുത്തായ് കാവലായ്'; പുലാമന്തോൾ എ.യു.പി. സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പുലാമന്തോൾ എ.യു.പി. സ്കൂളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ക്ലാസിന് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് സത്യ ബാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപകൻ സുനിൽ മാസ്റ്റർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ കൃഷ്ണദാസ് പരിപാടിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.

രണ്ട് ഘട്ടങ്ങളിലായാണ് ബോധവൽക്കരണ പരിപാടി ക്രമീകരിച്ചത്. ആദ്യഘട്ടത്തിൽ കുട്ടികൾക്കായും രണ്ടാം ഘട്ടത്തിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായാണ് ക്ലാസ് നടന്നത്. പി.ടി.എ, എക്സിക്യൂട്ടീവ്, എം.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Latest News

latest News