logo
AD
AD

പട്ടാമ്പിയിൽ ‘വേസ്റ്റ് പിക്കർ’ ആപ്പ് സർവേ തുടങ്ങി

പട്ടാമ്പി: നഗരസഭയിലെ മാലിന്യനിർമാർജനരംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗ്രീൻ വാരിയേഴ്‌സ് പദ്ധതിയുടെ ഭാഗമായി ഹരിതകർമസേനാംഗങ്ങളുടെയും മറ്റു ശുചീകരണത്തൊഴിലാളികളുടെയും സർവേ തുടങ്ങി. പദ്ധതിയുടെ ഭാഗമായുള്ള ‘വേസ്റ്റ് പിക്കർ’ മൊബൈൽ ആപ്പിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്‌സൺ ടി.പി. ഷാജി നിർവഹിച്ചു.

നഗരസഭയിലെ മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കാനും ഈമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ വിവരശേഖരണത്തിലൂടെ അവർക്ക് ആവശ്യമായ ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കാനുമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ സെക്രട്ടറി ഇൻചാർജ് ഡി. ബിജു അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എം. സ്വാമിനാഥൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, ഹരിതകർമസേന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Latest News

latest News