റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബോര്‍ഡ് യോഗം ചേര്‍ന്നു
പാലക്കാട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ബോർഡ് യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. വാഹനങ്ങളുടെ പെർമിറ്റ്, ബസ് റൂട്ടുകളുടെ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അനൂപ് വർക്കി, ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, ആർടിഒ സി.യു മുജീബ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിരവധി അപേക്ഷകളാണ് ബോർഡിന് മുന്നിലെത്തിയത്. പുതിയ പെർമിറ്റുകൾക്കായി 45 അപേക്ഷകളും, നിലവിലുള്ള പെർമിറ്റുകളിൽ വ്യതിയാനം വരുത്തുന്നതിനായി 23 അപേക്ഷകളും, പെർമിറ്റ് പുതുക്കുന്നതിനായി 27 അപേക്ഷകളും യോഗം പരിഗണിച്ചു. കൂടാതെ, പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിനുള്ള 43 അപേക്ഷകളും അംഗീകാരത്തിനും പെർമിറ്റ് മാറ്റി നൽകുന്നതിനുമുള്ള അപേക്ഷകളും ഇതിന് പുറമെ പത്ത് സപ്ലിമെന്ററി അപേക്ഷകളും യോഗത്തിൽ സമർപ്പിക്കപ്പെട്ടു.
