logo
AD
AD

നവകേരള സദസ്സ്: പട്ടാമ്പിയില്‍ നാളെ ഗതാഗത നിയന്ത്രണം

● തിരുവേഗപ്പുറ, വിളയൂര്‍, കൊപ്പം ഭാഗത്ത് നിന്ന് നവകേരള സദസ്സിന്റെ വേദിയിലേക്ക് വരുന്ന ബസ്സുകള്‍ ശങ്കരമംഗലം - കൊടലൂര്‍ വഴി കൂമ്പന്‍കല്ലില്‍ ആളുകളെ ഇറക്കി ചൂരക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. കാറുകള്‍ ശങ്കരമംഗലം - കൊടലൂര്‍ വഴി CGM സ്‌കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത് ആളുകളെ ഇറക്കേണ്ടതാണ്.⁣ ⁣ ● മുതുതല ഭാഗത്തുനിന്നും ഓങ്ങല്ലൂര്‍ ഭാഗത്തുനിന്നും നവകേരള സദസ്സിന്റെ വേദിയിലേക്ക് വരുന്ന ബസ്സുകള്‍ പാലക്കാട് റോഡില്‍ HDFC ബാങ്കിന് സമീപം പാര്‍ക്ക് ചെയ്ത് ആളുകളെ ഇറക്കേണ്ടതാണ്. കാറുകളും ടൂ വീലറുകളും പാലക്കാട് റോഡില്‍ പിഷാരഡീസ് ഹോട്ടലിന് പിറകില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത് ആളുകളെ ഇറക്കേണ്ടതാണ്.⁣ ⁣ ● വല്ലപ്പുഴ ഭാഗത്ത് നിന്ന് നവകേരള സദസ്സിന്റെ വേദിയിലേക്ക് വരുന്ന കാറുകള്‍ കൂമ്പന്‍കല്ലില്‍ നിര്‍ത്തി ആളുകളെ ഇറക്കി CGM സ്‌കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.⁣ ⁣ ● പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് ഗുരുവായൂര്‍, തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര യാത്രക്കാരുടെ വാഹനങ്ങള്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം തൃത്താല കൊപ്പം ഭാഗത്ത് നിന്ന് മുതുതല, വെള്ളിയാങ്കല്ല് - തൃത്താല - കൂറ്റനാട് വഴി ഗുരുവായൂര്‍, തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.⁣ ⁣ ● പാലക്കാട് ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര യാത്രക്കാരുടെ വാഹനങ്ങള്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ചെറുതുരുത്തി - പള്ളം - കൂട്ടുപാത വഴി ഗുരുവായൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.⁣ ⁣ ● മേലെ പട്ടാമ്പി ട്രാഫിക് സിഗ്നല്‍ മുതവല്‍ അലക്‌സ് തിയറ്റര്‍ വരെയുള്ള ഭാഗങ്ങളിലും, ഗവ. കോളേജ് മുതല്‍ കൂമ്പന്‍കല്ല് വരെയുള്ള ഭാഗങ്ങളിലും റോഡിന് ഇരുവശവും വാഹനങ്ങള്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല.

latest News