logo
AD
AD

തൃത്താല ഫെസ്റ്റ്: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

2025 ഫെബ്രുവരി 16 ഞായറാഴ്ച നടക്കുന്ന തൃത്താല ഫെസ്റ്റിന്റെ ഭാഗമായി വൈകീട്ട് 5 മുതൽ രാത്രി 9 വരെ തൃത്താല ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃത്താല പോലീസ് അറിയിച്ചു.

പട്ടാമ്പി - ഞാങ്ങാട്ടിരി - തൃത്താല വഴി പടിഞ്ഞാറങ്ങാടി- എടപ്പാൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സമാന്തര പാതയായ ഞാങ്ങാട്ടിരി - കൂറ്റനാട് - പടിഞ്ഞാറങ്ങാടി റൂട്ടിലും തിരിച്ചും, കൂറ്റനാട് ഭാഗത്ത് തൃത്താല റോഡിൽ വരുന്ന വാഹനങ്ങൾ മേഴത്തൂരിൽ നിന്ന് തിരിഞ്ഞ് മേഴത്തൂർ-കാക്കരാത്ത്പടി വഴിയും പോകണം.

ആലൂർ ഭാഗത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വട്ടത്താണി വന്ന് തിരിഞ്ഞ് കക്കാട്ടിരി വഴിയും, പരുതൂർ മേഖലയിൽ നിന്ന് വെള്ളിയാങ്കല്ല് പാലം വഴി വരുന്ന വാഹനങ്ങൾ തൃത്താല സ്കൂൾ പരിസരത്ത് നിന്ന് തിരിഞ്ഞ് കൂടല്ലൂർ റൂട്ടിലും പോകണമെന്ന് തൃത്താല പോലീസ് അറിയിച്ചു.

Latest News

latest News