logo
AD
AD

''തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിത്തമില്ല'': വ്യാജ ഐഡിയിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് മറുപടി നൽകി കെ.പി.സി.സി

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കെ.പി.സി.സി വിശദീകരണം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. തെരഞ്ഞെടുപ്പ് നടത്തുന്നതും സ്വതന്ത്ര ഏജന്‍സിയാണ്. ഇതില്‍ കെ.പി.സി.സിക്ക് ഉത്തരവാദിത്വമില്ല. എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ച സ്ഥിതിക്ക് യൂത്ത് കോണ്‍ഗ്രസിനോട് കെ.പി.സി.സി വിവരം ആരാഞ്ഞതായും മറുപടിയില്‍ ഉണ്ട്.

വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് തന്നെ കമ്മീഷന് മറുപടി നല്‍കിയുണ്ട്. ഇക്കാര്യമാണ് യൂത്ത് കോണ്‍ഗ്രസ് തങ്ങളേയും അറിയിച്ചതെന്നും കെ.പി.സി.സി നേതൃത്വം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു.

latest News