അറ്റകുറ്റപ്പണി; മേയ് 20 മുതൽ 22 വരെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി

ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേയ് 21, 22 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. എട്ടു ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വൈകിയാകും യാത്ര തുടങ്ങുക. ∙ പൂർണമായി റദ്ദാക്കുന്നവ: 16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി (മേയ് 21) 16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (22) 16344 മധുര-തിരുവനന്തപുരം അമൃത (22) 16343 തിരുവനന്തപുരം-മധുര അമൃത (21) 16650 നാഗർകോവിൽ-മംഗളൂരു പരശുറാം (21) 16649 മംഗളൂരു-നാഗർകോവിൽ പരശുറാം (20) 12202 കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ് (21) 12201 ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ് (22) ∙ ഭാഗികമായി റദ്ദാക്കുന്നവ രാവിലെ 5.25ന് തിരുവനന്തപുരത്തു നിന്ന്-ഷൊർണൂരേക്ക് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് (16302) മേയ് 21ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) ഷൊർണൂരിന് പകരം എറണാകുളത്തുനിന്നാകും (21ന് വൈകീട്ട് 5.25) യാത്ര തുടങ്ങുക. 21ന് ഉച്ചക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12617) തൃശൂരിൽനിന്നാകും (ഉച്ചക്ക് 2.37) യാത്ര ആരംഭിക്കുക. 21ലെ പാലക്കാട്-എറണാകുളം മെമു ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും. 21ന് എറണാകുളത്തുനിന്ന് തിരിക്കേണ്ട എറണാകുളം-പാലക്കാട് മെമു ( 06798) ചാലക്കുടിയിൽനിന്ന് (വൈകീട്ട് 3.55) യാത്ര തുടങ്ങും 22ന് രാത്രി 11.15 ന് ഗുരുവായൂരിൽനിന്ന് തിരിക്കേണ്ട ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128 ) 23ന് രാവിലെ 1.20ന് എറണാകുളത്തുനിന്ന് യാത്ര തുടങ്ങും. 21 ലെ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. 22ലെ കണ്ണൂർ-എറണാകുളം എക്സ്പ്രസ് (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ∙ യാത്ര തിരിച്ചു വിടുന്നത് കന്യാകുമാരിയിൽ നിന്ന് രാവിലെ 8.40 ന് പുറപ്പെടുന്ന 16382 കന്യാകുമാരി–പുണെ എക്സ്പ്രസ് മേയ് 21 ന് തിരുനൽവേലി, ഡിണ്ടിഗൽ, ഈറോഡ് വഴി തിരിച്ചു വിടും. ഈ ട്രെയിനിന് തിരുനൽവേലി, മധുര, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ അന്നു സ്റ്റോപ്പ് ഉണ്ടാകും. ∙ വൈകുന്ന ട്രെയിനുകൾ 1. തിരുവനന്തപുരത്തുനിന്ന് മേയ് 21ന് രാവിലെ 6.45ന് പുറപ്പെടേണ്ട 17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് 5.05 മണിക്കൂർ വൈകി ഉച്ചക്ക് 12 നാകും യാത്ര തുടങ്ങുക. 2. തിരുവനന്തപുരത്തുനിന്ന് മേയ് 21ന് രാവിലെ 9.15ന് പുറപ്പെടേണ്ട തിരുവനന്തപുരം-ലോകമാന്യതിലക് എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകി ഉച്ചക്ക് 12.15 ന് യാത്ര തുടങ്ങും. 3. കൊച്ചുവേളിയിൽനിന്ന് 21ന് രാവിലെ 11.10ന് പുറപ്പെണ്ടേ 20909 കൊച്ചുവേളി -പോർബന്തർ എക്സ്പ്രസ് യാത്ര തുടങ്ങാൻ 1.35 മണിക്കൂർ വൈകി ഉച്ചതിരിഞ്ഞ് 12.45 ന് യാത്ര ആരംഭിക്കും. 4. ആലപ്പഴയിൽനിന്ന് ഉച്ചക്ക് 2.50ന് യാത്ര തുടങ്ങേണ്ട 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് 21ന് 40 മിനിറ്റ് വൈകി വൈകീട്ട് 3.30ന് യാത്ര ആരംഭിക്കും. 5. മംഗളൂരുവിൽനിന്ന് 22ന് ഉച്ചക്ക് 2.25ന് യാത്രയാരംഭിക്കേണ്ട 16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് നാലു മണിക്കൂർ 15 മിനിറ്റ് വൈകി വൈകീട്ട് 6.40ന് യാത്ര ആരംഭിക്കും. 6. 22ന് വൈകീട്ട് 5.30ന് മംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട 16603 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 2.15 മണിക്കൂർ വൈകി രാത്രി 7.45ന് യാത്ര തുടങ്ങും. 7. 21ന് രാവിലെ 5.15ന് ടാറ്റ നഗറിൽനിന്ന് പുറപ്പെടേണ്ട 18189 ടാറ്റ നഗർ-എറണാകുളം എക്സ്പ്രസ് യാത്ര പുറപ്പെടാൻ മൂന്നര മണിക്കൂർ വൈകും.