logo
AD
AD

തൃശൂർ ചാലക്കുടിയിൽ വൻ തീപിടിത്തം

തൃശൂർ: ചാലക്കുടിയിൽ വൻ തീപിടിത്തം.നോർത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്.തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം നടക്കുകയാണ്. എന്നാല്‍ തീ നിയന്ത്രണവിധേയമായിട്ടില്ല. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ഇതിന് തൊട്ടടുത്തായി ഗ്യാസ് സിലിണ്ടര്‍ ഗോഡൗണും കൂടിയുണ്ടെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. ഈ ഭാഗത്തുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

Latest News

latest News