logo
AD
AD

എം.ഇ.എസ് സെന്റർ സ്കൂളിൽ 'എന്റെ ഡോക്ടർ' പദ്ധതിക്ക് തുടക്കമായി

പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ കീഴിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ‘എന്റെ ഡോക്ടർ’ പദ്ധതിയുടെ പ്രാരംഭഘട്ടം സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ എം.ഇ.എസ് സെന്റർ സ്കൂളിൽ തുടക്കം കുറിച്ചു.

കുട്ടികൾക്ക് മാത്രമായി ഒരുക്കിയിട്ടുള്ള ഈ പദ്ധതിയിൽ സ്പെഷ്യലിറ്റി വിഭാഗങ്ങളായ ശിശു രോഗ വിഭാഗം, ഇ. എൻ. ടി,നേത്രരോഗം , ദന്തരോഗ വിഭാഗം, എന്നീ വിഭാഗങ്ങളിലെ സേവനം കുട്ടികൾക്ക് ഇതിലൂടെ ലഭ്യമാകുന്നു. കൂടാതെ ഓരോ കുട്ടിയുടെയും അവരുടെ മാതാപിതാക്കളുടെയും മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഉറപ്പു വരുത്തുന്നതിനായി ലൈഫ് കോച്ച് സംവിധാനത്തിനും തുടക്കമിട്ടു. ലൈഫ് കോച്ചിലൂടെ കുട്ടിക്കും കുട്ടിയുടെ മാതാപിതാക്കൾക്കും അനുകൂല്യം ലഭിക്കുന്നു.

എം.ഇ.എസ് സെന്റർ സ്കൂൾ ചെയർമാൻ ശ്രീ.വി മൊയ്തുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു . വൈസ് ചെയർമാൻ ശ്രീ. ഉമ്മർ തയ്യിൽ, സ്കൂൾ മാനേജർ ഡോ.അലി റിഷാദ് സി. എം പദ്ധതിയുടെ വിവരണങ്ങൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ കരീം, PTMA പ്രസിഡണ്ട്‌ ശ്രീമതി.സുഹൈല വലിയതൊടി, ട്രഷറർ ഉമ്മർ പറകോട്ട് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് എം ഇ എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കുട്ടികളുടെ വിഭാഗം മേധാവി ഡോ.പുരുഷോത്തമൻ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടിയുള്ള ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീമതി റംല പച്ചീരി നന്ദിയും പറഞ്ഞു.

Latest News

latest News