logo
AD
AD

മഴക്കാലത്തെ ഒരു സ്കൂട്ടർ യാത്ര

മഴക്കാലമായി, രാവിലെ തന്നെ കുളിച്ചൊരുങ്ങി പുറത്തിറങ്ങുമ്പോൾ റൈൻകോട്ട് ഇടണോ വേണ്ടയോ എന്ന് ആലോചിച് നിൽകുമ്പോൾ പണ്ടാരോ പറഞ്ഞതുപോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന മട്ടിലാണ് കാലാവസ്ഥ. കുട്ടിക്കാലത്തെ എല്ലാ പെൺകുട്ടികളുടെയും ഒരു ആഗ്രഹം ആയിരിക്കും മഴയത്തു ബൈക്കിൽ പോവുക എന്നത്, ആ പോക്ക് ഉത്തരവാദിത്തമാവുമ്പോൾ ആ ആഗ്രഹമെല്ലാം മറക്കും. ഇനി തള്ള വൈബ് ആയതിന്റെ ലക്ഷണമാണോ. ⁣ ⁣ പണ്ടൊക്കെ പല കളറിലും ഡിസൈനുകളിലും ഉള്ള കുടകകളാണ് റോഡിലിറങ്ങിയാൽ കണ്ടിരുന്നതെങ്കിൽ ഇന്ന് നീല പച്ച ചുവപ്പ് തുടങ്ങി പല നിറത്തിലും വലിപ്പത്തിലുമുള്ള റൈൻ കോട്ടുകളാണ്. സ്കൂട്ടറുകളെല്ലാം ഒരേ നിരയിലെത്തിയാൽ ബാക്കിലുള്ള വാഹനത്തിലുള്ളവർക്ക് റോട്ടിലൊരു മഴവില്ലുത്തന്നെ കാണാം. ⁣ ⁣ ഇടക്ക് മറനീക്കി സൂര്യൻ എത്തിനോക്കുമ്പോൾ ഇളവെയിലും ചെറിയ ചാറ്റൽ മഴയും തിരക്കുപിടിച്ചു അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ആളുകളും ഇതെല്ലാം കണ്ട് ഓരോ കവിൾ ചായയും മോന്തി കടത്തിണ്ണയിലിരുന്ന് സൊറ പറയുന്ന അപ്പൂപ്പന്മാരും, ഹൈവ! മൊത്തത്തിൽ ഒരു കേരള തനിമ ഫീൽ ഒക്കെ കിട്ടുന്നുണ്ട്. ⁣ ⁣ എന്നാൽ ഫീൽ ഒന്നും അധികനേരം നിൽക്കൂല അപ്പഴേക്കും സ്കൂട്ടറിന്റെ മുന്നിലെ ചക്രം കുഴിയിൽ നമിച്ചുകാണും. വെള്ളംകെട്ടിക്കിടന്ന് കുഴിയെന്നാണോ കുളം എന്നാണോ വിളിക്കേണ്ടത്. . ⁣ പെരിയ പെരിയ കുഴികൾ താണ്ടി ബ്ലോക്ക്ക്കെല്ലാം താണ്ടി വേണം ഓരോ ടൌണും കടന്നുപോകാൻ. മുന്നിലുള്ള വണ്ടിയുടെ ചക്രം എത്രത്തോളം താഴുന്നുണ്ടെന്ന് നോക്കിയാണ് കുഴിയുടെ ആഴം മനസ്സിലാക്കുന്നത്.⁣ ⁣ ഇതിനൊക്കെ പുറമെ എല്ലാവരും ഒരേ റോഡിലൂടെയാണ് പോകുന്നതെങ്കിലും ചിലർക്ക് മുന്നിലെത്തണം, അവർ പിറകിലെത്തി ഹോൺ മുഴക്കിയാൽ നമ്മൾ മാറിക്കൊടുക്കണം, പ്രത്യേകിച്ചു സ്കൂട്ടർ യാത്രക്കാർ, അതും സ്ത്രീകളാണേൽ ഹോർണിനു ശബ്ദം കൂടും, ശെരിക്കിലുമുള്ള വിവേചനം നടക്കുന്നത് അവിടെയാണ് . ഇനിപ്പോ മഴക്കാലത്തു ഈ ഇരുചക്ര വാഹനക്കാർ ഏത് വഴിയിലൂടെ പോകും. ഈ മഴയത്തു അരികു പിടിച്ചു പോയാലോ അവിടെ മഴപെയ്തു പൂപ്പൽ പിടിച്ചു വഴുക്കലും. റോഡിന്റെ മധ്യത്തിൽ പോയാൽ കുഴികളും. മഴക്കാലത്തെ അപകടങ്ങൾക്ക് ഇനി വർധനവുണ്ടാകും. ⁣ ⁣ പൊട്ടിപൊളിഞ്ഞ റോഡുകൾ ഇനിയെന്ന് നല്ലപോലെയായി എന്നാണ് കുഴിയിൽ വീഴാതെ മഴയും ആസ്വദിച്ചു പോവാൻ കഴിയുക, ,,? ഓരോ ജനപ്രതിനിധികളും തരുന്ന വാഗ്ധാനങ്ങളും പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു മുന്നോട്ട് മുന്നോട്ട്. .....!!!!!

Latest News

latest News