എം.എസ്.എഫ്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിഭാഗീയത

ചെര്‍പ്പുളശ്ശേരിയില്‍ വെച്ച് നടന്ന എം.എസ്.എഫ്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിഭാഗീയത. പുതിയ കമ്മറ്റിയെ തെരെഞ്ഞെടുക്കാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസ് നേരിട്ട് പങ്കെടുത്ത കമ്മിറ്റി തിരെഞ്ഞെടുപ്പ് അലങ്കോലമായി. ഏകപക്ഷിയമായി കമ്മിറ്റിയെ പ്രാഖ്യാപിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു വിഭാഗം അത് തടയുകയും അത് സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്‌തു.
തെരെഞ്ഞെടുപ്പ് നിയന്ത്രിച്ച റിട്ടേണിങ് ഓഫീസ് പി.എ ജവാദ്, സംസ്ഥാന ട്രഷറര്‍ അഷര്‍ പെരുമുക്ക് എന്നിവര്‍ സ്ഥലം വിട്ടു. കമ്മറ്റി പ്രഖ്യാപനം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി തടഞ്ഞ് വെച്ചെങ്കിലും സോഷ്യല്‍ മീഡിയ വഴി അത് നവാസ് വിഭാഗം പ്രസിദ്ധീകരിച്ചു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മറു ചേരിയില്‍ മറ്റൊരു പോസ്റ്ററും പ്രത്യക്ഷപെട്ടു.
സംസ്ഥാന കണ്‍സില്‍ നടക്കാനിരിക്കെ പാലക്കാട് ജില്ലയില്‍ നിന്നുള്ള നവാസ് വിഭാഗക്കാരനായ ഷറഫു പിലാക്കലിന് എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയിലേക്കുളള വഴിവെട്ടുകയാണെന്നാണ് ആക്ഷേപം. ശക്തമായ സംഘടന സംവിധാനമുള്ള പട്ടാമ്പി മണ്ഡലത്തെ പ്രധാന പദവികളിൽ നിന്ന് അവഗണിച്ചതും പ്രധിഷേധത്തിന് കാരണമായി.