കാരക്കുത്തങ്ങാടി വിവിഎ യുപി സ്‌കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ നിർവഹിച്ചു

കാരക്കുത്തങ്ങാടി വിവിഎ യുപി സ്‌കൂളിൽ വായനവാരത്തോടനുബന്ധിച്ച് സ്‌കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും , പിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. നിരന്തരമായ വായനയിലൂടെ നല്ല മനുഷ്യരാകാനും , ലോകത്തിൽ ഉന്നതി പ്രാപിക്കാനും കഴിയുമെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.തുടർന്ന് സ്കൂളിലെ വിവിധ ഭാഷകളുടെ ഉദ്ഘാടനവും നടന്നു,ചടങ്ങിൽ മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദവല്ലിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം പി ഹസീന സ്വാഗതം പറഞ്ഞു. ചെമ്പ്ര സി ഇ യു പി സ്കൂൾ അറബിക് അധ്യാപകനും , ചിന്തകനുമായ ഷംസുദ്ദീൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. വാർഡ് മെമ്പർ സൈനുൽ ആബിദ് കെ, പിടിഎപ്രസിഡൻ്റ് ഷമീർ യു, വൈസ് പ്രസിഡണ്ട് ടികെ മുസ്തഫ ,ഹൈദർ കെ, ഫൈസൽ ബാബു കെ,ഹംസ കെ എം, ഫൗസിയ എൻ പി,നിർമല എ, സജിത പിടി,സുനജ എം, ഗീത പികെ സുമയ്യ പി,സംഗീത പി ,ജാബിറ , ഷാഹിന കെ ഷെജീന , മെഹ്റുന്നീസ പി ,ഫസൽ എം വി എന്നിവർ ആശംസകൾ നേർന്നു.