logo
AD
AD

പെരിന്തൽമണ്ണ നഗരസഭ ഹരിതകർമ്മ സേനക്ക് ആരോഗ്യ ഇൻഷുറൻസ് വിതരണം ചെയ്തു

പെരിന്തൽമണ്ണ നഗരസഭ ഹരിതകർമ്മ സേനക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ വിതരണോദ്‌ഘാടനം നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിച്ചു. കൗൺസിലറും ഹരിതകർമ്മസേന കോർഡിനേറ്ററുമായ സന്തോഷ്‌ കുമാർ. പി. എസ് അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്‌, കോർഡിനേറ്റർമാരായ രാധ, സ്മിത എന്നിവർ സംസാരിച്ചു. 50000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസിലൂടെ ചികിത്സാ സഹായം ലഭ്യമാവുക. കൗൺസിലർമാരായ സരോജ, എൻ. അജിത, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഡീനു, ഉപസമിതി കൺവീർ ശ്രീജ എന്നിവർ പങ്കെടുത്തു. സി.ഡി.എസ് പ്രസിഡന്റ് സീനത്ത് സ്വാഗതവും ഹരിത കർമ്മ സേന സെക്രട്ടറി ഉഷ നന്ദിയും പറഞ്ഞു.

Latest News

latest News