logo
AD
AD

എം.ഇ.എസ്. സ്റ്റേറ്റ് അക്കാഡമിക് എക്സലൻസ് അവാർഡ് വളാഞ്ചേരി എം.ഇ.എസ്. സെൻട്രൽ സ്കൂളിന്

2025-26 അധ്യയന വർഷത്തിലെ പ്ലസ് ടു പരീക്ഷയിൽ മികച്ച അക്കാഡമിക് മികവ് പുലർത്തിയ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കുമായി നൽകുന്ന എം.ഇ.എസ്. സ്റ്റേറ്റ് അക്കാഡമിക് എക്സലൻസ് അവാർഡ് വളാഞ്ചേരി ഡോ.എൻ കെ മുഹമ്മദ് മെമ്മോറിയൽ എം.ഇ.എസ്. സെൻട്രൽ സ്കൂളിന് ലഭിച്ചു.

എം ഇ എസ് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സി ബി എസ് ഇ സ്കൂളുടെ പ്ലസ്ടു വിഭാഗത്തിലാണ് വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്കൂൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ​എം.ഇ.എസ്. പുത്തനത്താണിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പുരസ്കാരം സമ്മാനിച്ചു. വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്കൂളിലെ സ്നേഹ സുരേഷ് കോമേഴ്സ് വിഭാഗത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി സ്കൂളിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിരന്തരമായ അധ്വാനത്തിന്റെയും മികച്ച പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് ചടങ്ങിൽ മന്ത്രി അഭിപ്രായപ്പെട്ടു. ​ചടങ്ങിൽ എം.ഇ.എസ്. സംസ്ഥാന-ജില്ലാ ഭാരവാഹികൾ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


Latest News

latest News