ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മലപ്പുറം ജില്ലയിലെ എന്‍.എച്ച്. 66 ലെ പഴയ അലൈന്‍മെന്റില്‍ വരുന്ന വട്ടപ്പാറ വയഡക്ട് മുതല്‍ കാവുംപുറം-വളാഞ്ചേരി-ഒണിയന്‍ പാലം വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ ദേശീയപാത 66 വയഡക്ട് വഴി തിരിഞ്ഞു പോകണം.
