logo
AD
AD

വളാഞ്ചേരിയിൽ നിർമ്മലം ക്യാമ്പയിൻ യോഗം ചേർന്നു

വളാഞ്ചേരി: നിർമ്മലം ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭയിൽ നടപ്പിലാക്കിവരുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കുന്നതിനായി നഗരസഭ ചെയർപേർസൺ ഹസീന വട്ടോളിയുടെ അദ്ധ്യക്ഷതയിൽ വിവിധ മേഖലകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ IC-100 Challenge-ന്റെ ഭാഗമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് നഗരസഭ സെക്രട്ടറി ആർ കുമാർ ക്ലാസ്സ് എടുത്തു. 5 വർഷക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ലക്ഷ്യങ്ങൾ സമയബന്ധിതമായും വിജയകരമായും പൂർത്തീകരിക്കുന്നതിനായി ക്ലബ്ബുകളുടേയും, നാട്ടുക്കാരുടെയും, യുവജനങ്ങൾ തുടങ്ങിയ എല്ലാവരുടെയും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിമോൾ,കൗൺസിലർമാരായ അബ്‌ദുൽ റസാഖ് കൂരി പറമ്പിൽ,റാഷിദ്‌ മച്ചിഞ്ചേരി,യു മുജീബ് റഹ്മാൻ,ഷാഫി എന്ന മുത്തു,കെ.പി നസീറ, റഹ്മാബി,ബുഷ്റ കുഞ്ഞാവ,രാജൻ പരപ്പിൽ, ടി. പി. അബ്ദുൽ ഗഫൂർ,ജലാലുദ്ദീൻ മാനു,ജയ സദാനന്ദൻ,സെക്കീന സുലൈഖ കാരക്കാടൻ,ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.നഗരസഭ ജീവനക്കാർ,കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ,ബൾക്ക് വേസ്റ്റ് ജനറേറ്റർന്മാർ, സ്കൂൾ അദ്ധ്യാപകർ,ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.


latest News