ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മലപ്പുറം: വാലില്ലാപ്പുഴ - എളമരം - ഇരട്ടമുഴി റോഡിൽ ഇരട്ടമുഴി പമ്പ് ഹൗസിന് സമീപം മരം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 21 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ എടവണ്ണപ്പാറ വഴി തിരിഞ്ഞു പോകണം. ബേസില്‍പ്പള്ളി - ഇടിമുക്ക് - വെള്ളിമറ്റം - കൊളോമ്പടം - കുറുമ്പിലങ്ങോട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം നവംബര്‍ 24 മുതല്‍ ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും. മേലാറ്റൂര്‍-ലക്ഷംവീട്-എടയാറ്റൂര്‍ (ചോലക്കുളം-എടയാറ്റൂര്‍-ചൂരക്കാവ്) റോഡില്‍ നാളെ (നവംബര്‍ 22) മുതല്‍ വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. ടാറിങ് പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെയാണ് ഗതാഗത നിയന്ത്രണം. യാത്രക്കാര്‍ സമീപ റോഡുകള്‍ ഉപയോഗപ്പെടുത്തണം.
