logo
AD
AD

പഠനം ഇനി സ്‌ക്രീനിലും; ചുണ്ടമ്പറ്റ സ്‌കൂളില്‍ ഡിജി സ്‌ക്വയര്‍ തുറന്നു

പട്ടാമ്പി: വിദ്യാര്‍ഥികളെ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ചുണ്ടമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ ഡിജി സ്‌ക്വയറിന്റെയും ജൂനിയര്‍ ലിറ്റില്‍ കൈറ്റ്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിസിത സൂരജ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പ്രത്യേക ഇടമാണ് ഡിജി സ്‌ക്വയര്‍. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, റോബോട്ടിക്‌സ്, ആനിമേഷന്‍, ഡിജിറ്റല്‍ പെയിന്റിങ്, വീഡിയോ നിര്‍മാണം തുടങ്ങിയവ ഇതിലൂടെ പരിചയപ്പെടുത്തുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയാണ് ജൂനിയര്‍ ലിറ്റില്‍ കൈറ്റ്‌സ്. പി.ടി.എ പ്രസിഡന്റ് എം മുസ്തഫ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ അലി മക്കടയില്‍, ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സ്റ്റാഫ് സെക്രട്ടറി ഷക്കീലാജാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


latest News