ചുണ്ടമ്പറ്റ യു.പി. സ്‌കൂളിന് ഒരു കോടി രൂപയുടെ പുതിയ കെട്ടിടം; നിര്‍മാണം പൂര്‍ത്തിയായി
പട്ടാമ്പി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചുണ്ടമ്പറ്റ സര്‍ക്കാര്‍ യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിട നിര്‍മിച്ചത്. ആറു ക്ലാസ് മുറികളാണ് കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പൂര്‍ത്തീകരണവും വിലയിരുത്തുന്നതിനായി മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ സ്‌കൂള്‍ സന്ദര്‍ശിച്ചു. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ക്ലാസ് മുറികളുടെ അപര്യാപ്തതയ്ക്ക് പരിഹാരമാകുകയും വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങള്‍ ലഭ്യമാകുകയും ചെയ്യും.
