logo
AD
AD

'അതിഥി ആരോഗ്യ മിത്ര'യ്ക്ക് തുടക്കമായി

വട്ടംകുളം: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി 'അതിഥി ആരോഗ്യ മിത്ര' വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകരായ സതീഷ് അയ്യാപ്പിൽ, കെ.എ. അനീഷ്, കെ.ജി. നിനു, റഹീം അലിയാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പഞ്ചായത്ത് പരിധിയിലെ എല്ലാ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ആരോഗ്യ പരിശോധന പരിപാടി നടത്തും.


latest News