logo
AD
AD

ചോലക്കുളം വളവിൽ പാഴ്‌സൽ വാഹനം മറിഞ്ഞു

അങ്ങാടിപ്പുറം കോട്ടയ്ക്കൽ റോഡിൽ ചെരക്കാപറമ്പ് ചോലക്കുളം വളവിൽ പാഴ്‌സൽ വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് മറിഞ്ഞു. പെരിന്തൽമണ്ണയിൽനിന്ന് കോട്ടയ്ക്കലിലേക്ക് ഔഷധ നിർമാണത്തിന് ആവശ്യമായ ഗോതമ്പുമായി പോയ ഓൾ കാർഗോ ലോജിസ്റ്റിക്‌സ് സർവീസിന്റെ വാഹനമാണ് വ്യാഴാഴ്ച വൈകീട്ട് 4.30-ന് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടസാധ്യത കൂടുതലുള്ള വളവാണിത്. റോഡരികിലാണ് വൈദ്യുതി ട്രാൻസ്‌ഫോർമറുള്ളത്. അപകടം നടന്ന ഉടനെ ഉദ്യോഗസ്ഥർ എത്തി വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുന്ന പ്രദേശമാണിത്. സൂചനാബോർഡുകളും മറ്റു മുൻകരുതലുകളും ഇവിടെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


latest News