കില ജില്ലാതല ഫെസിലിറ്റേറ്ററായി കെ.എ റഷീദ് കൈപ്പുറം നിയമിതനായി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ജില്ലാതല ഫെസിലിറ്റേറ്ററായി കെ.എ റഷീദ് കൈപ്പുറം നിയമിതനായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് മുന്‍ ഉപാധ്യക്ഷനാണ്. ജനകീയാസൂത്രണ പദ്ധതികളുടെ തൃപ്തികരമായ നടത്തിപ്പിന് സര്‍ക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളും നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് തദ്ദേശ വകുപ്പ് നിയമിക്കുന്ന ജില്ലാതല ഫെസിലിറ്റേറ്ററുടേത്.
