ഓപ്പറേഷന്‍ തൂഫാന്‍: 107 പേര്‍ അറസ്റ്റിൽ
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായിവെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയില്‍ 107 പേര്‍ അറസ്റ്റിലായി. 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32.947 ഗ്രാം എം.ഡി.എം.എയും 12.896 കി.ഗ്രാം കഞ്ചാവും 2.9 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ ആകെ 7745 പേരാണ് അറസ്റ്റിലായത്.
