രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്
കാലടി: 'ഷെൽട്ടർ മലപ്പുറം' സംഘടിപ്പിച്ച 'കുട്ടിയെ അറിയാം' വിഷയത്തെ ആസ്പദമാക്കിയുള്ള രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ ക്ലാസിന്റെ എടപ്പാൾ ഉപജില്ലാതല ഉദ്ഘാടനം കാലടി വിദ്യാപീഠം യു.പി. സ്കൂളിൽ നടന്നു. പി.ടി.എ. പ്രസിഡന്റ് ഗണേഷ് കോലത്രയുടെ അധ്യക്ഷതയിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് ഉദ്ഘാടനം ചെയ്തു.
വെൽഫെയർ കമ്മിറ്റി ചെയർമാൻ റഷീദ്, എം.ടി.എ. പ്രസിഡന്റ് സഫീന, സ്കൂൾ ലീഡർ അദിനാൻ, 'ഷെൽട്ടർ മലപ്പുറം' ജില്ലാ ജോയിന്റ് സെക്രട്ടറി ശോഭന ടി.വി., കൺവീനർ ഉണ്ണികൃഷ്ണൻ കെ എന്നിവർ സംസാരിച്ചു. പി.വി. സേതുമാധവനും ജലീലും ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ. ബാബു സ്വാഗതവും മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു.
