logo
AD
AD

പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണം

ഷൊർണ്ണൂർ - പെരിന്തൽമണ്ണ റോഡിൽ (പട്ടാമ്പി - പെരിന്തൽമണ്ണ റോഡ്) പട്ടാമ്പി സിഗ്നൽ ജംഗ്ഷനു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 19 മുതൽ പ്രവൃത്തി തീരുന്നതുവരെ ഒറ്റവരി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പെരിന്തൽമണ്ണ ഭാഗത്തു നിന്ന് വരുന്ന ഭാരം കൂടിയ വാഹനങ്ങൾ കൊപ്പത്തുനിന്നു ഇടത്തോട്ടു തിരിഞ്ഞു മുളയങ്കാവ് - വല്ലപ്പുഴ വഴി ചെർപ്പുളശ്ശേരി - പട്ടാമ്പി റോഡിലൂടെയും, പെരിന്തൽമണ്ണ ഭാഗത്തു നിന്ന് വരുന്ന മറ്റു വാഹനങ്ങൾ ശങ്കരമംഗലത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞു കൊടലൂർ - കുമ്പൻകല്ലു വഴി ചെർപ്പുളശ്ശേരി - പട്ടാമ്പി റോഡിലൂടെയും പോകേണ്ടതാണെന്ന് ഷൊർണൂർ പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.


latest News