കുസാറ്റിൽ നിന്ന് ഡോക്ടറേറ്റ് നേടി കാവ്യാ അരവിന്ദ്
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) യിൽ നിന്ന് ഡോക്ടറേറ്റ് നേടി കാവ്യാ അരവിന്ദ്. ഡോ. എൻ.ആർ നിഷയുടെ കീഴിൽ 'കഴിഞ്ഞ 44000 വർഷങ്ങളിൽ ദക്ഷിണ ബംഗാൾ ഉൾക്കടലിലെ സമുദ്ര- കാലാവസ്ഥ വ്യതിയാനങ്ങൾ ഒരു മൾട്ടി പ്രോക്സി പുനർനിർമ്മാണം' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. മേലാറ്റൂർ ആർഎംഎച്ച്എസ് റിട്ടയേഡ് അധ്യാപിക എം.എസ് താരയുടെയും, മങ്കട സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും മങ്കട റൂറൽ സഹകരണ സംഘത്തിൻ്റെ പ്രസിഡന്റും സിപിഐ എം മങ്കട ലോക്കൽ കമ്മിറ്റി അംഗവുമായ സി. അരവിന്ദന്റെയും മകളാണ്. വളാഞ്ചേരി വലിയകുന്നിൽ ഇല്ലത്ത് വീട്ടിലെ അബിത്ത് മുരളിയാണ് ഭർത്താവ്.
