logo
AD
AD

ബി.എസ്.എൻ.എൽ. ഓഫീസിൽനിന്ന് ചെമ്പുകമ്പി മോഷ്ടിക്കാൻ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

പട്ടാമ്പി: ബി.എസ്.എൻ.എൽ. ഓഫീസിൽനിന്ന് ചെമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. കള്ളകുറുശ്ശി ദേവപന്തളം ശങ്കരപുരം വട്ടം സ്വദേശി തിരുമലൈ (27) ആണ് പട്ടാമ്പി പോലീസിൻ്റെ പിടിയിലായത്. സെപ്റ്റംബർ ഒന്നിന് പുലർച്ചെയാണ് സംഭവം. മേലേ പട്ടാമ്പി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ബി.എസ്.എൻ.എൽ. ഓഫീസിൽനിന്ന് ചെമ്പുകേബിളുകൾ മോഷ്ടിക്കാൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. ഓഫീസിലെ ഡ്യൂട്ടി ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് കേബിളുകൾ കോമ്പൗണ്ടിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മതിലിനു പുറത്തിരുന്ന് കേബിൾ ഇൻസുലേഷൻ കത്തിയുപയോഗിച്ച് മുറിച്ചുമാറ്റുകയായിരുന്ന പ്രതിയെ കണ്ടെത്തി. ഉടൻ പട്ടാമ്പി പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഏകദേശം 8,000 രൂപ വിലവരുന്ന കേബിളുകളാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പട്ടാമ്പി പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പേരിൽ സമാനമായ കേസ് നിലവിലുണ്ട്. ഈ കേസിൽ അറസ്റ്റിലായി കോടതി റിമാൻഡ് ചെയ്ത പ്രതി മൂന്നുമാസത്തെ ജയിൽവാസത്തിനുശേഷമാണ് വീണ്ടും മോഷണശ്രമം നടത്തിയത്.


Latest News

latest News