ആധാറും ഫോണും റേഷൻ കാർഡുമായി ബന്ധിപ്പിക്കണം
പട്ടാമ്പി താലൂക്കിലെ എല്ലാ റേഷൻകാർഡ് ഉടമകളും റേഷൻകാർഡിലെ അംഗങ്ങളുടെ ആധാർ നമ്പർ, മൊബൈൽഫോൺ നമ്പർ എന്നിവ റേഷൻകാർഡിൽ രേഖപ്പെടുത്തണം. സെപ്റ്റംബർ അഞ്ചിനകം അക്ഷയ കേന്ദ്രം മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് എത്തിയോ രജിസ്റ്റർ ചെയ്യാം. ആധാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ റേഷൻകാർഡിൽ രേഖപ്പെടുത്താത്ത ഗുണഭോക്താക്കളുടെ പട്ടിക എല്ലാ റേഷൻകടകളിലും ലഭ്യമാക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
