logo
AD
AD

ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ക്കെതിരായ വ്യക്തിഹത്യ; സി.കെ ഷാക്കിറിനെതിരെ പാര്‍ട്ടി നടപടി

മലപ്പുറം: ഓട്ടോക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ശൗക്കത്തിനെതിരായ വ്യക്തിഹത്യയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിറിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയിലും പോഷക സംഘടനകളിലും വഹിക്കുന്ന എല്ലാ പദവിയില്‍ നിന്നും ഷാക്കിറിനെ നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി.

ശൗക്കത്ത് ജീവനൊടുക്കാന്‍ കാരണം യുക്തിവാദം യുക്തിവാദം തലയ്ക്കുപിടിച്ചതാണെന്നും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും തെറ്റായ രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നുമായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് കുറിപ്പ്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും കുറിപ്പില്‍ ഷാക്കിര്‍ ന്യായീകരിച്ചിരുന്നു. പിന്നീട് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ കുറിപ്പ് അദ്ദേഹം പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്തു.


Latest News

latest News