logo
AD
AD

ഓപ്പറേഷന്‍ തൂഫാൻ: 17 പേര്‍ കൂടി അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10680 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം, 16 കേസുകളിലായി 17 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9896 ആയി ഉയര്‍ന്നു. ഇതുവരെ 21373.931 ഗ്രാം എം.ഡി.എം.എയും 1140.245 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒന്‍പത് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അഞ്ച് കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 0.030 ഗ്രാം എം.ഡി.എം.എയും 13.356 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 36 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9435 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 635 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6660 ബോധവത്ക്കരണ പരിപാടികളും നടത്തി.


Latest News

latest News