logo
AD
AD

തുറന്ന പോരിന് സിപിഎം; ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഐക്ക് രൂക്ഷവിമര്‍ശം

പ്രതിപക്ഷ ഉപനേതൃപദവി വിവാദത്തില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍ മോഹനന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുന്‍കാല രാഷ്ട്രീയ ചരിത്രത്തെയും തുറന്ന് എതിര്‍ക്കുന്നത്. അടിയന്തരാവസ്ഥയെ പിന്തുണച്ച ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഐയെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസിന് ഇടതുപക്ഷ മുഖം ഉണ്ടാക്കിക്കൊടുത്തതും അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കൊല്ലപ്പെട്ടതും സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. സിപിഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദങ്ങളുമാണ്. പാര്‍ട്ടിക്ക് രാഷ്ട്രീയ പക്വതയില്ല. 1980ല്‍ എല്‍ഡിഎഫ് രൂപംകൊണ്ട കാലം മുതല്‍ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎം ആണ് വഹിച്ചിരുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. നിലവിലെ സകല വിവാദങ്ങള്‍ക്കും കാരണം സിപിഐയാണെന്നും ഏകപക്ഷീയമായ നിലപാട് എടുത്തത് പിണറായി വിജയനല്ല, മറിച്ച് സിപിഐയാണെന്നുമാണ് സി.എന്‍ മോഹനന്‍ ലേഖനത്തില്‍ മറുപടി നല്‍കുന്നത്.


Latest News

latest News