logo
AD
AD

പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: രാഹുൽ ഗാന്ധിയെയും ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്ത നരേന്ദ്ര മോഡി സർക്കാരിന്റെ നടപടിക്കെതിരെ എടയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം ടി അസീസ്. ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് കെ. കെ. മോഹന കൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറിമാരായ പി ടി സുധാകരൻ, ബിനോ ജോൺ, മാനു ചേനാടൻ.,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഞ്ജിത്ത് എടയൂർ, മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡണ്ടുമാരായ മമ്മു മച്ചിഞ്ചേരി, ഫൈസൽ മാളിയേക്കൽ, വി പി അലി. സെക്രട്ടറിമാരായ രതീഷ് പുല്ലാട്ട്, യൂസഫ് പൂക്കാട്ടിരി, നൗഷാദ് മാവണ്ടിയൂർ, ഷാജി വായനശാല, പ്രദീപ് പൂക്കാട്ടിരി, കെ ഷൌക്കത്ത്, സി വി അശോക് കുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആസിഫ് കല്ലിങ്ങൽ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് നൗഷാദ് അത്തിപ്പറ്റ,ഏ കെ മൻസൂർ,ബിബിൻ മാവണ്ടിയൂർ,ആബിദ്ഖാൻ കരേക്കാട് എന്നിവർ നേതൃത്വം നൽകി.


latest News