logo
AD
AD

സി.ഐ.ടി.യു ജില്ലാ സമ്മേളനം: നേത്രപരിശോധന - രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു

അങ്ങാടിപ്പുറം: സെപ്റ്റംബർ 19, 20 തിയ്യതികളിൽ മഞ്ചേരിയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'എത്താത്തവരിലേക്ക് എത്തിച്ചേരുക, പോരാടുക" എന്ന മുദ്രാവാക്യവുമായി സിഐടിയു മങ്കട ഏരിയ കമ്മിറ്റി നേത്ര പരിശോധന - രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. അങ്ങാടിപ്പുറം കല്യാണി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കരിയ ഉദ്ഘാടനം ചെയ്തു. മങ്കട ഏരിയ പ്രസിഡൻറ് എ. ഹരി അധ്യക്ഷനായി. നേത്രദാന സമ്മതപത്രം വി.പി സക്കരിയ ജില്ലാ ഒഫ്താൽമിക് കോ ഓർഡിനേറ്റർ കെ.എസ് സുനിതയ്ക്ക് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം പി പത്മജ, ജില്ലാ വൈസ് പ്രസിഡണ്ട് എ.ആർ വേലു, ഏരിയ സെക്രട്ടറി എം.പി സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം തൊട്ടത്ത് ധന്യ, പഞ്ചായത്തംഗം കെ ജയശ്രീ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സി സജി സ്വാഗതവും, പി അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.


latest News