ഓപ്പറേഷൻ തൂഫാൻ: 45 പേർ കൂടി അറസ്റ്റിൽ
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 10725 പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച 39 കേസുകളിലായി 45 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9935 ആയി. ഇതുവരെ 21412.383 ഗ്രാം എം.ഡി.എം.എയും 1154.426 കി.ഗ്രാം കഞ്ചാവും 4738.169 ഗ്രാം ഹാഷിഷ് ഓയിലും 524.127 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസുകളും കോട്പ പ്രകാരം 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 38.452 ഗ്രാം എം.ഡി.എം.എയും 14.181 കി.ഗ്രാം കഞ്ചാവും 4.48 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9457 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 637 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6673 ബോധവത്ക്കരണ പരിപാടികളും നടത്തി.
