logo
AD
AD

മാധ്യമ പ്രവർത്തകൻ വിനോദ് തലപ്പള്ളി അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി ദിനപത്രം തിരൂർ ലേഖകനുമായ വിനോദ് തലപ്പള്ളി (55) അന്തരിച്ചു. തിരൂര്‍ റീജിയണല്‍ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും തിരൂര്‍ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുത്തൂരിലെ വീട്ടുവളപ്പില്‍. 2004 മുതല്‍ ദേശാഭിമാനി ലേഖകനാണ്. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈവ് ചാനല്‍ എഡിറ്ററായിരുന്നു. നേരത്തെ തിരൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സിപിഐഎം മുത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി, തിരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി, തിരൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


latest News