logo
AD
AD

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ SPC ത്രിദിന ഓണം അവധിക്കാല ക്യാമ്പ്

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന ഓണം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി ബിൻ ഹൈദർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷീന പി. ശങ്കർ എസ്.പി.സി പതാക ഉയർത്തി. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷീബ പി. ജോസ്, എസ്.പി.സി സി.പി.ഒ ശിവ കെ. എൻ., അനുജ് കൃഷ്ണ എ.എസ്. എന്നിവർ സംസാരിച്ചു. ക്യാമ്പിൽ വിവിധ പരിശീലന, ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.


latest News