logo
AD
AD

നടുവട്ടം ഗവൺമെൻറ് ജനത ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടന്നു

നടുവട്ടം : നടുവട്ടം ഗവൺമെൻറ് ജനത ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആസ്പത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി.പിടിഎ പ്രസിഡണ്ട് കെ ഷംസുദ്ദീൻ,പ്രിൻസിപ്പൽ കെ ഹരിദാസൻ പ്രധാനാധ്യാപിക സി വി രാധിക,പ്രോഗ്രാം ഓഫീസർ പി പ്രദീപ് , സ്‌കൗട്ട് മാസ്റ്റർ പി മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി


Latest News

latest News