logo
AD
AD

കുറ്റിപ്പുറം ഉപജില്ല കായികോത്സവത്തിന് പ്രൗഢമായ തുടക്കം

വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ കായികോത്സവത്തിന് തുടക്കമായി. മൂടാൽ മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. ആസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അഷ്റഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി.രാജൻ,എച്ച്.എം.ഫോറം സെക്രട്ടറി പി.പവിത്രൻ, മർകസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഐ.പി.പോക്കർ, പി. സുഹൈൽ സാബിർ, ഷാൻ്റി സി ജോബ്, ഒ.കെ. ഷാനവാസ്, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ടി.പി. സുൽഫിക്കർ, പി.എം. ലുഖ്മാൻ, ടി. സമീർ, വി.പി. സുമേഷ്, ടി.പി. അബ്ദുറഹീം സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ കെ.ടി.ആസാദ് സല്യൂട്ട് സ്വീകരിച്ചു. 4 ദിവസമായി നടക്കുന്ന കായികോത്സവം വെള്ളിയാഴ്ച സമാപിക്കും.


latest News