സുവനീർ പ്രകാശനം ചെയ്തു
മങ്കട കോൺഗ്രസ് ഭവൻ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിൻ്റെ പ്രകാശനം കെപിസിസി ജനറൽ സെക്രട്ടറി വി. ബുരാജിന് നൽകി റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാർ നിർവ്വഹിച്ചു. എഐസിസി ട്രെയിനിംഗ് കോ ഓഡിനേറ്റർ സമദ് മങ്കട അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി മധുസൂധനൻ, പി രാധാകൃഷ്ണൻ മസ്റ്റർ. എം മൊയ്തു മാസ്റ്റർ, ടി.കെ ശശീന്ദ്രൻ ,മൻസൂർപളളിപ്പുറം ഷാഹിദ് അനക്കയം, കെ എസ് അനീഷ് ,സമദ് കൂട്ടിൽ ,യുകെ അബുബക്കർ, പി കൃഷ്ണദാസ്,ടി ടി ബഷീർ, എൻ മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർക്ക് മന്ത്രി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
