logo
AD
AD

മൂന്നാക്കൽ പള്ളിയിലെ നേർച്ചയും സ്വലാത്ത് വാർഷികവും ഒക്ടോബർ 10, 11 തിയ്യതികളിൽ

മലപ്പുറം: ജാതിമത ഭേതമന്യേ ജനലക്ഷങ്ങളുടെ തീർത്ഥാടന കേന്ദ്രമായ മലപ്പുറം ജില്ലയിലെ എടയൂർ മൂന്നാക്കൽ പള്ളിയിലെ സ്വലാത്ത് വാർഷികവും നേർച്ചയും ഈ മാസം 10, 11 ശനി, ഞായർ തിയ്യതികളിലായി നടത്തപ്പെടുന്നു. 10-ാം തിയ്യതി ശനിയാഴ്ച അസർ നിസ്കാരത്തിന് ശേഷം മേലേപള്ളിയിൽ വെച്ച് നടക്കുന്ന ഖതമുൽ ഖുർആനോട്കൂടി പരിപാടികൾ ആരംഭിക്കും. മഗ് രിബിന് ശേഷം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്ന സ്വലാത്ത് വാർഷികത്തിൽ മഹല്ല് ഖത്തീബ് ATM സാലിം ഫൈസി അധ്യക്ഷത വഹിക്കും. മഹല്ല് ഖാസി അൽ ഹാഫിള് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. ഇൻ്ററിം മുതവല്ലി അഡ്വ. അബ്‌ദുൾ റാഷിദ് പള്ളി മാലിൽ സ്വാഗതം പറയും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. സയ്യിദ് ഹിബത്തുള്ള തങ്ങൾ കുരുവമ്പലം, ബഷീർ ബാഖവി പൊന്മള, കെ.ടി സൈതലവി ദാരിമി വാണിയംകുളം, മുഹമ്മദ് ഹാഷിർറഹീമി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് അബ്ദുൽ വാഹിദ് മുസ്ല്യാർ അത്തിപ്പറ്റ നേതൃത്വം നൽകും. സയ്യിദ് അബ്ദുർ റഹ്മാൻ മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ ദുആക്ക് നേതൃത്വം നൽകും. പള്ളി എക്സിക്യുട്ടിവ് ഒഫീസർ കെ.എം മുഹമ്മദ് സക്കീർ നന്ദി പറയും. 11 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മൗലീദ് പാരയണവും തുടർന്ന് അന്നദാനവും നടക്കും.


latest News