logo
AD
AD

ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഒക്ടോബർ രണ്ട് മുതൽ ഷൊർണ്ണൂരിൽ

പാലക്കാട്: ഏഴാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഒക്ടോബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ ഷൊർണ്ണൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുമെന്ന് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനും, ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടിയും പത്രസമ്മേളനത്തിൽ അറിയിച്ചു. ​സംസ്ഥാനത്തെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നും ഐ.എച്ച്.ആർ.ഡി.കളുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും. തൽസമയ മത്സരങ്ങൾ, വർക്കിങ് മോഡലുകൾ, പ്രവർത്തന മാതൃകകൾ എന്നിവയ്ക്ക് പുറമേ 48 സ്കൂളുകളുടെ പ്രദർശന സ്റ്റാളുകളും മേളയിൽ ഒരുക്കും. ​ഒക്ടോബർ മൂന്ന് ശനിയാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ. എ. തുളസി അധ്യക്ഷത വഹിക്കും. ​ഒക്ടോബർ നാല് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന സമ്മേളനവും ട്രോഫി, സർട്ടിഫിക്കറ്റ് വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ​പത്രസമ്മേളനത്തിൽ ഷൊർണൂർ ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമ്മല, വൈസ് ചെയർമാൻ വി. കെ. അനുരാജ്, കൗൺസിലർ കെ. കൃഷ്ണകുമാർ, ഷൊർണൂർ ടി.എച്ച്.എസ്. ജനറൽ കൺവീനർ ആൻഡ് സൂപ്രണ്ട് വി. ബി. കദീഷ് തുടങ്ങിയവർ പങ്കെടുത്തു.


latest News