logo
AD
AD

നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ MDMA യുമായി പെരിന്തൽമണ്ണയിൽ പിടിയിൽ

പെരിന്തൽമണ്ണ ടൗൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ 11.63 ഗ്രാം MDMA യുമായി യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് എന്ന ജാസി (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്.ഐ അൻവർ സാദിഖ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ടൗണിലെ ലോഡ്ജിൽ നിന്നും 11.63 ഗ്രാം എം.ഡി.എം.എ.യുമായാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ലഹരിക്കടത്തും വിൽപനയും തടയാനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വില്പനക്കും വാഹനമോ സാമ്പത്തിക സഹായമോ നൽകുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാവുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, സിഐ സുമേഷ് സുധാകരൻ, എസ് ഐ.അൻവർ സാദിഖ്, പോലീസ് ഉദ്യോഗസ്ഥരായ വിനോജ്,ആമിർ സുഹൈൽ, പത്മിനി, സുമിത്ര, എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.


latest News