വാഹനം മാറ്റാൻ ഹോൺ മുഴക്കി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചു
എറണാകുളം: തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവർ സുബൈറിനം ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. മുമ്പിൽ നിൽക്കുന്ന കാർ മാറ്റാനാവശ്യപ്പെട്ട് സുബൈർ ഹോൺ മുഴക്കി. ഇത് ചോദ്യം ചെയ്താണ് കാർ ഡ്രൈവർ കെ.എസ്.ആർ.ടി.സി ഡ്രൈവറായ സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈർ. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.