logo
AD
AD

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്

പട്ടാമ്പി മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമുള്ള 18നും 46നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവര്‍ക്ക് ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

അപേക്ഷ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്റ്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി 679303 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശു വികസന ഓഫീസറുടെ കാര്യാലയത്തിലോ പട്ടാമ്പി മുനിസിപ്പാലിറ്റിയിലോ ലഭിക്കും. ഫോണ്‍: 0466 2211832.

Latest News

latest News