പട്ടാമ്പി ഞാങ്ങാട്ടിരിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.
ഞാങ്ങാട്ടിരിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പോസ്റ്റും ഇലക്ട്രിക് കമ്പികളും തകർന്ന് വീണു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇലക്ട്രിക് പോസ്റ്റ് പൂർണമായും തകർന്നു. ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കിടെ ഉറക്കം വന്നതിനാൽ കാർ നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.