തവനൂർ സെൻട്രൽ ജയിലിലേക്ക് ബീഡീക്കെട്ടുകൾ എറിയാൻ ശ്രമം; രണ്ടുപേർ പിടിയിൽ
തവനൂർ: തവനൂർ സെൻട്രൽ ജയിലിലേക്ക് ബീഡീക്കെട്ടുകൾ എറിയാൻ ശ്രമിക്കവെ രണ്ടുപേരെ ജയിൽ ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി റമീസ്, തൃശൂർ മാമ്പ്ര സ്വദേശി അനു സുബൈർ എന്നിവരാണ് പിടിയിലായത്. ജയിലിലേക്ക് ബീഡി എറിയാൻ ശ്രമിക്കവേ ജയിൽ ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിൽ തവനൂർ സെൻട്രൽ ജയിൽ സുപ്രണ്ട് റിപ്പോർട്ട് നൽകി.