ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ആനമങ്ങാട് - മണലായ റോഡിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം ജനുവരി 17 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണമായും നിരോധിച്ചു. ഈ റോഡ് വഴി പോകേണ്ട ഭാരം കൂടിയ വാഹനങ്ങൾ എടത്തറ- മണലായ- കണ്ടഞ്ചിറ- മുതുകുറുശ്ശി വഴിയും പാറൽ - കണ്ടഞ്ചിറ-മുതുകുറുശ്ശി വഴിയും പോകണമെന്ന് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
