logo
AD
AD

ലോറിയുടെ മുകളിലേക്ക് വൈദ്യുത പോസ്റ്റ് പൊട്ടിവീണു

പറളി തേനൂരിൽ ലോറിയുടെ മുകളിലേക്ക് വൈദ്യുതപോസ്റ്റ് പൊട്ടിവീണു. ശനിയാഴ്ച വെളുപ്പിന് മൂന്നോടെ തേനൂരിൽ നിന്ന് അയ്യർമല ഭാഗത്തേക്ക് പോകുകയായിരുന്ന കോൺക്രീറ്റ് റെ‍ഡിമിക്സ് ലോറിയുടെ മുകളിലാണ് പോസ്റ്റ് പതിച്ചത്. വൈദ്യുതി പ്രവഹിച്ചിരുന്നു.

ലോറിയുടെ ഡ്രൈവറും സഹായിയും വാഹനത്തിൽനിന്ന് ഇറങ്ങിമാറിയതിനാൽ അപകടം ഒഴിവായി. വിവരമറിഞ്ഞ് കെ.എസ്.ഇ.ബി. അധികൃതരും ഉടനെ സ്ഥലത്തെത്തി. കെ.എസ്‌.ഇ.ബി. ജീവനക്കാരും നാട്ടുകാരും ക്രിട്ടിക്കൽ കെയർ യൂണിറ്റ് പ്രവർത്തകരും ചേർന്ന് ക്രെയിനിന്‍റെ സഹായത്തോടെ പോസ്റ്റ് നീക്കം ചെയ്തു. പുതിയ പോസ്റ്റ് സ്ഥാപിച്ച് ഉച്ചയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.

Latest News

latest News