പ്ലസ് ടു പരീക്ഷാഫലം നാളെ അറിയാം
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും. മന്ത്രി എൻ ഷംസുദ്ദീൻ പകൽ മൂന്നിന് ഫലപ്രഖ്യാപനം നടത്തും. വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
വെബ്സൈറ്റുകൾ: nammudekeralam.kerala.gov.in www.results.hse.kerala.gov.in www.prd.kerala.gov.in results.kerala.gov.in results.digilocker.gov.in www.results.kite.kerala.gov.in examresults.kerala.gov.in.
മൊബൈൽ ആപ്പുകൾ: SAPHALAM 2026 iExaMS-Kerala
